¡Sorpréndeme!

ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ | Oneindia Malayalam

2018-01-15 247 Dailymotion

Celebrities came in with support for Sreejith
അനുജന്റെ മരണത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിനു വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ചലചിത്ര താരങ്ങളായ പൃഥ്വിരാജും പാർവതിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ ശ്രീജിത്തിന് പിന്തുണ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചലചിത്ര താരങ്ങളായ ടെവിനോ തോമസ്, പ്രിയങ്ക, നിവിൻ പോളി, അനു സിത്താര, നിരജ് മാധവൻ, തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ശ്രീജിത്തിനു പിന്തുണയുമായി പൃഥ്വിരാജ് രംഗത്തത്തിയിരുന്നു. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വി ഫേസ്ബുക്തിൽ കുറിച്ചു. നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ലെന്ന് തുടങ്ങിയാണ് പാർവതി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിനു കാരണമായവർക്ക് നിയമം അനുശാസിക്കുന്ന രീതിയിലുള്ള ശിക്ഷ ലഭിക്കണമെന്ന് ടെവിനോ തോമസ് പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുമ്പോൾ ഭരണഘടനയിൽ ജനങ്ങൾക്കുളള വിശ്വാസവും വർധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല.